Friday, 18 March 2011
എന്തിനു വേണ്ടി ഇങ്ങനെ ഒരു വാര്‍ത്ത?????
പെരുമണ്‍ ദുര്‍ഗ്ഗാക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ നാശത്തിലേക്ക്
Posted on: 16 Mar 2011 (MATHRUBHUMI)
കൊല്ലം: തേരുകെട്ടിന് പ്രസിദ്ധമായ പെരുമണ്‍ ദുര്‍ഗ്ഗാക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ ഇല്ലാതാകാന്‍ പോകുന്നു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണമാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചിത്രങ്ങള്‍ക്ക് ഭീഷണിയാവുന്നത്.
ശ്രീകോവിലിന്റെ തെക്കു-വടക്കു ചുവരുകളിലായി പച്ചിലച്ചായംകൊണ്ട് വരച്ച ചിത്രങ്ങള്‍ തടിക്കൂടാല്‍ സംരക്ഷിച്ചിരിക്കുകയാണ്. ശ്രദ്ധിക്കാത്ത ഒരാള്‍ക്ക് ചിത്രങ്ങള്‍ കാണാന്‍ കഴിയില്ല. പുതിയ ശ്രീകോവില്‍ നിര്‍മ്മിക്കാനുള്ള ക്ഷേത്ര ഉപദേശകസമിതിയുടെ തീരുമാനം ചിത്രങ്ങള്‍ ഇല്ലാതാക്കുമെന്നാണ് ഭീതി.
കണ്ണാടി നോക്കി പൊട്ട് തൊടുന്ന വനദുര്‍ഗ്ഗയാണ് ഇവിടെത്തെ പ്രധാന പ്രതിഷ്ഠ. കല്ലില്‍ കൊത്തിയെടുത്ത ഈ അപൂര്‍വ വിഗ്രഹം മറ്റെങ്ങുമില്ല. പുനഃപ്രതിഷ്ഠാകര്‍മ്മം നടക്കുന്നതോടെ ഈ വിഗ്രഹവും വിസ്മൃതിയിലാകും. പെരുമണ്‍ ദേവീക്ഷേത്രത്തിലെ ഈ അപൂര്‍വ പുരാശില്പവും ചിത്രങ്ങളും ഇതുവരെയും ചരിത്ര ഗവേഷകരുടെയോ പുരാവസ്തുവകുപ്പിന്‍േറയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
------------------------------------------------------------------------------------------------------------------------------------------------------------------------------------------------
എന്തിനു വേണ്ടി ഇങ്ങനെ ഒരു വാര്‍ത്ത ??? നിലം പൊത്തരായ ക്ഷേത്രത്തില്‍ പുന പ്രതിഷ്ഠ വേണ്ടാ എന്നാണോ? ക്ഷേത്രം നശിക്കുന്നതിനെക്കാള്‍ വലുതാണോ ചുവര്‍ ചിത്രം സംരക്ഷിക്കുന്നത്? മൂന്നു കരയിലുള്ള ജനങ്ങളുടെ വിശ്വാസം ഹനിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്നായി പത്രക്കാര്‍ ക്ഷേത്രവുമായി ബന്ധപ്പെടെന്ടതയിരുന്നില്ലേ? ദേവിയുടെ പേരില്‍ കേസ് കൊടുത്തവരും തിരുവാഭരണം കോടതിയില്‍ എത്തിച്ചവരും കേസ് കൊടുക്കാന്‍ സാമ്പത്തിക സഹായം ചെയ്തവരുമാണോ ഇതിന്റെയും പിന്നില്‍???????? ക്ഷേത്ര കമ്മിറ്റിയുടെയോ ജീവനക്കാരുടെയോ അനുമതിയില്ലാതെ ക്ഷേത്രത്തിനുള്ളില്‍ കടന്നു വിശ്വാസങ്ങളെ ഹനിച്ചു കോണ്‍ദു ഫോട്ടോ എടുത്തത് ആരാണ്???
ക്ഷേത്രം വീണ്ടും റിസീവര്‍ ഭരണത്തിലെത്തിക്കുവാന്‍ ശ്രമിക്കുന്നവരെ മനസിലാക്കുക ...പ്രതികരിക്കുക...
PLEASE COMMENT ON THIS ISSUE WE WANT UR OPENIONS...........
Subscribe to:
Post Comments (Atom)
No comments:
Post a Comment